
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ് താരപുത്രന് പ്രണവ് മോഹന്‍ലാല്‍. താരജാഡ തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിയാണ് പ്രണവ് എന്നും മറ്റു നടന്മാര് ഭക്ഷണം കഴിക്കാന്‍ കാരവാനിലേക്ക് പോകുമ്ബോള്‍, പ്രണവ് നിലത്തിരുന്ന് എല്ലാവര്ക്കും ഒപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറായിരുന്നതായി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക സയ ഡേവിഡ് തുറന്നു പറഞ്ഞിരിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഒരു ആരാധകന്റെ കുറിപ്പാണ്.
തന്റെ സുഹൃത്തിന് ചെന്നൈയില്‍ വച്ചുണ്ടായ ഒരു സംഭവമാണ് പ്രണവിന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിലൂടെ അദ്ദേഹം പറയുന്നത്. സംഭവം ഇങ്ങനെ… സുഹൃത്ത് പണ്ട് ചെന്നൈയില്‍ പോയമ്ബോള് അവിടെ വെച്ചു പേഴ്സ് നഷ്ടപ്പെട്ടു. ആകെ പെട്ട അവസ്ഥയിലായിരുന്നു. അവന്റെ വെപ്രാളം കണ്ടിട്ടാവണം ചുരുണ്ട മുടിയുള്ള മെലിഞ്ഞ യുവാവ് അവന്റെ അടുത്തു വരുകയും കാര്യങ്ങള്‍ അന്യേഷിച്ച് അവന് യാത്ര ചെയ്യാന്‍ വേണ്ട പണം കൊടുക്കുകയും ചെയ്തു. പണം തിരിച്ചു നല്കാന് അക്കൗണ്ട് നമ്ബര്‍ ആവശ്യപ്പെട്ടപ്പോള്‍, നമ്മളൊക്കെ മനുഷ്യന്മാരല്ലേ അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞു അദ്ദേഹം നടന്നു പോയി. അന്നവന് അതാരെന്ന് മനസ്സിലായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാലിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ആളെ പിടികിട്ടിയതെന്ന് എഫ്ബി കമന്റില്‍ പറയുന്നു
Post Your Comments