മോഹന്‍ലാല്‍ എന്ന നടന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത് തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ്, എന്നാല്‍ മോഹന്‍ലാല്‍ ആദ്യമായി ഒരു സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നത് തന്റെ ആറാം ക്ലാസിലാണ്. മോഹന്‍ലാലിനെ പ്രധാന നടനാക്കി ‘കമ്പ്യൂട്ടര്‍ ബോയ്’ എന്ന സ്കൂള്‍ കലോലസവ നാടകം അന്ന് സംവിധാനം ചെയ്തത് നടന്‍ മണിയന്‍പിള്ള രാജുവാണ്.
സ്കൂള്‍ കലോത്സവത്തില്‍ മോഹന്‍ലാലിന്‍റെ നാടകം ശ്രദ്ധിക്കപ്പെടുകയും ആറാം ക്ലാസുകാരനായ മോഹന്‍ലാലിനെ മികച്ച നടനായി തെരഞ്ഞെടുക്കുകയും ചെയ്തു, ഹൈസ്കൂള്‍ കുട്ടികളുടെ കുത്തകയായിരുന്ന മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാല്‍ സ്വന്തമാക്കിയത് മുതിര്‍ന്ന കുട്ടികള്‍ക്ക് അത്ര രസിച്ചില്ല. വെള്ളിത്തിരയിലെത്തും മുന്‍പേ മോഹന്‍ലാലിനെ മേക്കപ്പ് ഇട്ടു സ്റ്റേജില്‍ കയറ്റിയ നടനാണ് മണിയന്‍പിള്ള രാജു. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളാകുകയും പല സിനിമകളിലും ഒന്നിച്ച് കൈകോര്‍ക്കുകയും ചെയ്തു. മണിയന്‍പിള്ള രാജു നിര്‍മിച്ച ഏയ് ഓട്ടോ, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായകനാകുകയും ചെയ്തു.
Post Your Comments