നിരവധി ഇടിപടങ്ങളില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ചെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ ‘കിരീടം’ എന്ന സിനിമയിലെ സംഘട്ടന രംഗങ്ങള്‍, മറ്റു മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ച് സിനിമയുടെ വാണിജ്യ പെരുമ വര്‍ദ്ധിപ്പിക്കാനല്ല സിബി മലയില്‍ എന്ന സംവിധായകന് കിരീടം എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങളെ ഉപയോഗിച്ചത്, സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലും വൈകാരികത അടയാടപ്പെടുത്തിയ കിരീടത്തിലെ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകര്‍ ഹൃദയം കൊണ്ടാണ് വീക്ഷിച്ചത്. ഒരു സിനിമയിലെ അടി, ഇടി രംഗങ്ങളുടെ ആവേശത്തിനപ്പുറം മോഹന്‍ലാല്‍ എന്ന ആക്ടറെ കൊണ്ട് സിബി മലയില്‍ സ്വാഭാവികമായി തല്ലിച്ച അതിമനോഹര മൂഹൂര്‍ത്തമായിരുന്നു അത്.
ഇടിച്ച സേതുമാധവനും, ഇടി കൊണ്ട കിരീക്കാടനും കിരീടത്തിന്റെ കരുത്തായപ്പോള്‍ മലയാള സിനിമ അന്ന് വരെ കണ്ട രംഗങ്ങളില്‍ നിന്ന് വിഭിന്നമായിരുന്നു കിരീടത്തിലെ സംഘട്ടന രംഗങ്ങള്‍.ഇന്നത്തെ സിനിമകളില്‍ ‘സ്റ്റണ്ട്’ എന്ന തലം ഏറ്റവും മൂല്യമുള്ള സ്റ്റണ്ട് മാസ്റ്ററെ വിളിച്ചു അതിന്റെ വാണിജ്യ ചേരുവയില്‍ കഥാഗതിയില്‍ നിന്ന് മാറ്റി പരുവപ്പെടുത്തുമ്പോള് കിരീടത്തിലെ ഇടിരംഗം കഥയുടെ ഒഴുക്കിനൊപ്പമായിരുന്നു നീങ്ങിയത്.
ചരിഞ്ഞും, കമിഴ്ന്നും, ചാടിയും,ഉയര്‍ന്നും വില്ലനെ ഇടിച്ചു തെറിപ്പിച്ച മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തേക്കാള്‍ മികവു മോഹന്‍ലാലിന്റെ സേതുമാധവനുണ്ടായിരുന്നു. കാലമെത്ര കഴിഞ്ഞാലും സേതുമാധവന് തെരുവില്‍ വിങ്ങിപ്പൊട്ടിയത് മനസ്സിനുള്ളില്‍ വിങ്ങുന്ന സംഘര്‍ഷകരമായ അന്തരീക്ഷമായി അവശേഷിക്കുന്നു. വൈകാരികതയില്‍ മനം നോവിച്ച കിരീടത്തിലെ സംഘട്ടന രംഗങ്ങള്‍ മലയാള സിനിമയിലെ നിറം മങ്ങാത്ത ചലച്ചിത്ര കാഴ്ചയാകുന്നു.
Post Your Comments