കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ഉയരുകയാണ്. ഇക്കുറി മത്സരിക്കാന്‍ നടി റിമ കല്ലിങ്കലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യു.ഡി.എഫ് കോട്ടയായ എറണാകുളത്ത് റിമ കല്ലിങ്കല്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങിയേക്കുമെന്നു സൂചന.
ചലച്ചിത്രസംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിക് അബു സി.പി.എം പ്രവര്‍ത്തകനാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ താരസംഘടനയായ ‘അമ്മ’യിലെ പുരുഷ മേധാവിത്വത്തിനെതിരെ വിമര്‍ശനവുമായി എത്തിയതിലൂടെ ശ്രദ്ധിക്കപ്പെട്ട റിമ ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്ത വ്യക്തിയാണ്. നവോത്ഥാന മൂല്യം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ സജീവമായി പങ്കെടുത്ത റിമയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നടിയോ പാര്‍ട്ടി നേതൃത്വമോ ഇതുവരെയും സ്ഥിരീകരണം നല്‍കിയിട്ടില്ല.
Post Your Comments