ചിരിയിലൂടെ മലയാളി പ്രേകഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് കല്പന. പുറമേ ചിരിച്ച കല്പന ജീവിതത്തിലെ പല വേദനകളും തുറന്നു പറയാത്ത വ്യക്തിയായിരുന്നുവെന്നും കല്പനയുടെ അമ്മ തുറന്നു പറയുന്നു.
”എല്ലാം പറയുമായിരുന്ന അവൾ സ്വന്തം ജീവിതത്തിലെ ദുഃഖങ്ങൾ മാത്രം പറയാതെ മറച്ചു വച്ചു. പ്രതീക്ഷിക്കാത്തിടത്തു നിന്നും വഞ്ചന വന്നപ്പോൾ അതു താങ്ങാനുള്ള കഴിവ് അവൾക്കു കുറവായിരുന്നു. എന്നോട് ആ കാര്യമെല്ലാം പറയാനും അവൾ മടിച്ചു. മാത്രമല്ല, തന്റെ ജീവിതത്തിൽ വിവാഹമോചനം സംഭവിച്ചാൽ കുടുംബത്തിനതു നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവൾക്ക്.
എനിക്കതു വലിയ വേദനയാകുമെന്നു ഭയന്നു അവൾ. ‘‘മക്കളേ, എല്ലാവരുടെയും ലൈഫിൽ പ്രശ്നങ്ങളുടെ ഘട്ടം വരും. നീ അഡ്ജസ്റ്റ് ചെയ്യണം’’ എന്നാണ് ഞാനവളോട് പറഞ്ഞത്. അവൾ ഒരുപാടൊരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നുവെന്ന് പിന്നീടെനിക്കു തോന്നിയിട്ടുണ്ട്.”
വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കല്പനയുടെ ജീവിതത്തെക്കുറിച്ച് അമ്മ വിജയലക്ഷ്മി തുറന്നു പറഞ്ഞത്.
Post Your Comments