GeneralLatest NewsMollywood

ഉര്‍വശിയുടെ ഛായ; കല്പനയെ സിനിമയില്‍ നിന്ന് ഒഴിവാക്കി !!

മലയാള സിനിമയിലെ പ്രമുഖ താരമായിരുന്നു കല്പന. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന കല്പനയുടെ സഹോദരിമാര്‍ ആണ് നടിമാരായ കലാ രഞ്ജിനിയും ഉര്‍വശിയും. ദേശീയ പ്രകാര ജേതാവ് കൂടിയായ കല്പന വിടപറഞ്ഞിട്ട് മൂന്നു വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

ബാലതാരമായി സിനിമയില്‍ എത്തുകയും കോമഡി വേഷങ്ങളിലൂടെ പകരം വയ്ക്കാനില്ലാത്ത നടിയായി മാറുകയും ചെയ്ത കല്പന ഒരിക്കല്‍ ഉര്‍വശിയുമായി സാമ്യമുണ്ടെന്ന പേരില്‍ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

കതിര്‍മണ്ഡപം എന്ന ചിത്രത്തിലായിരുന്നു സംഭവം. ചിത്രത്തില്‍ ഒരേ പോലെയുള്ള രണ്ടുപേര്‍ വേണ്ട എന്നായിരുന്നു സംവിധായകന്റെ തീരുമാനം. എന്നാല്‍ കുട്ടിയായിരുന്ന കൽപ്പനയ്ക്ക് ഈ സംഭവം വലിയ വേദനയുണ്ടാക്കിയിരുന്നു. എല്ലാത്തിനേയും ഒരേപോലെ പ്രസവിച്ചാല്‍ ഇങ്ങനേ സംഭവിക്കും എന്ന് ഇതിനെക്കുറിച്ച്‌ അമ്മയോട് കല്പന പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button