ഒരേ കാലഘട്ടത്തില്‍ മലയാളത്തില്‍ മുഖം കാണിച്ച നടിമാരാണ് രോഹിണിയും, ജലജയും. വാണിജ്യ സിനിമകളിലെ സ്ഥിരം നായിക മുഖമായ തനിക്ക് ജലജയോടു ആ കാലത്ത് വല്ലാത്ത അസൂയ തോന്നിയിരുന്നുവെന്നു വ്യക്തമാക്കുകയാണ് രോഹിണി.
അരവിന്ദന് സാറിന്റെയും അടൂര്‍ സാറിന്റെയും കെജി ജോര്‍ജ്ജ് സാറിന്റെയുമൊക്കെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച ജലജയോടു അന്ന് തീര്‍ത്താല്‍ തീരാത്ത അസൂയയുണ്ടായിരുന്നു. അത്തരം വേഷങ്ങള്‍ എനിക്ക് ലഭിക്കുന്നില്ലല്ലോ എന്നതായിരുന്നു പ്രധാന വിഷമം. മലയാളത്തിലെ അത്ര മികച്ച നടിയാണ് ജലജ,അത് കൊണ്ട് തന്നെയാണ് അങ്ങനെയുള്ള സിനിമകള്‍ ജലജയെ തേടിയെത്തിയത്. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ രോഹിണി വ്യക്തമാക്കി.
മലയാള സിനിമയിലെ പുതു തലമുറയില്‍പ്പെട്ട നായകന്മാരുടെ അമ്മ വേഷത്തില്‍ ഇന്നും സജീവമായ രോഹിണി മറ്റു തെന്നിന്ത്യന്‍ സിനിമകളിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
Post Your Comments