ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറയുന്ന താരമാണ് നാല്പത്തി നാലുകാരിയായ മലൈക അറോറ. യുവനടന് അര്ജ്ജുന് കപൂറും താരവും പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ പുതിയ ചര്‍ച്ച മലൈക തന്റെ ഡ്രൈവറെ തക്കെത് ചെയ്തതാണ്. തന്റെ സ്വകാര്യ രഹസ്യങ്ങള്‍ മുന്‍ ഭര്‍ത്താവിനു ഡ്രൈവര്‍ ചോര്‍ത്തിയെന്നാണ് മലൈക പറയുന്നത്.
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്റെ ഭാര്യയായിരുന്നു മലൈക അറോറ. താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മുന്‍ഭര്‍ത്താവിന് ഡ്രൈവര്‍ ചോര്‍ത്തി എന്ന് ആരോപണം. സല്‍മാന്‍ഖാന്റെ സഹോദരി അര്പ്പിതഖാനുമായി അര്ജുന് കപൂര്‍ പ്രണയത്തിലായിരുന്നു. ആ ബന്ധം വേര് പിരിഞ്ഞതിനു ശേഷമാണ് മലൈകയുമായി താരം അടുപ്പത്തിലാകുന്നത്. ഈ ബന്ധത്തോട് വീട്ടുകാര്‍ക്ക് താത്പര്യമില്ല. അവരുടെ എതിര്‍പ്പ് മൂലമാണ് ഇരുവരുടേയും വിവാഹം നീണ്ടു പോകുന്നതെന്നും റിപ്പോര്‍ട്ട്.
Post Your Comments