ചെന്നൈ: തമിഴ് നടൻ ചിമ്പു തന്റെ പുതിയ ചിത്രം ‘വന്താ രാജാവാ താന്‍ വരുവേന്‍’റിലീസാകുന്ന ദിവസം തന്റെ കട്ടൗട്ടില്‍ ബക്കറ്റില്‍ പാലഭിഷേകം നടത്താന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാല്‍ വ്യാപാരി അസോസിയേഷന്‍.
കുട്ടികള്‍ക്ക് പോലും നല്‍കാന്‍ പാല്‍ തികയാത്ത സാഹചര്യത്തില്‍ കട്ടൗട്ടിലൊഴുക്കാന്‍ മോഷ്ടിക്കുകയാണ്. പാലഭിഷേകം നിരോധിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. സംഭവത്തിൽ താരത്തിനെതിരെ വ്യാപാരികൾ പോലീസിൽ പരാതി നൽകി.
അസോസിയേഷന്റെ പ്രസിഡന്റ് ഒരു മാധ്യമത്തോട് പറഞ്ഞതിങ്ങനെ. പുതിയ ചിത്രം റിലീസാവുന്ന ആദ്യ ദിവസം ആരാധകരോട് പാലഭിഷേകം നടത്തി വലിയ രീതിയില്‍ ആഘോഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ചിമ്പു കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഞങ്ങള്‍ പരാതി ഉന്നയിക്കുന്നത്. ചില സമയങ്ങളില്‍ കുട്ടികള്‍ക്കു പോലും പാല്‍ നല്‍കാന്‍ തികയുന്നില്ല. സിനിമ റിലീസ് ചെയ്യുന്ന ദിവസം കാലങ്ങളായി പിന്തുടരുന്ന ഈ പാലഭിഷേകം നിര്‍ത്തണമെന്ന ആവശ്യവുമായി 2015 മുതല്‍ അധികൃതരെ സമീപിക്കുന്നതാണ്. ഇതുവരെ ഒരു നടനും പാലഭിഷേകം നടത്തണമെന്നു പറഞ്ഞു കൊണ്ട് രംഗത്തു വന്നിട്ടില്ല. ചിമ്പു മാത്രമാണ് അതു ചെയ്തത്
Post Your Comments