ബോളിവുഡിൽ ആരാധകർ ഏറെയുള്ള താരമാണ് പ്രയങ്ക ചോപ്ര. പ്രിയങ്ക ഉപയോഗിക്കുന്ന സാധനങ്ങളുടെ വിലയറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമുണ്ട്. അലങ്കാരപ്പണികൾ നിറഞ്ഞ, 3.61 ലക്ഷം വിലയുള്ള പ്രിയങ്കയുടെ ബാഗിനും 56,000 രൂപ വിലയുളള ഷൂസിനും പിന്നാലെ, ഇപ്പോൾ പ്രിയങ്ക വാങ്ങിയ 36,83000 രൂപ വിലയുള്ള ജാക്കറ്റാണ് വാർത്തകളിൽ താരം. അതു വാങ്ങിയതാകട്ടേ, തന്റെ വളർത്തു നായ ഡയാന ചോപ്രയ്ക്ക് വേണ്ടിയും.
മൃഗങ്ങളോട് പ്രിയങ്കയ്ക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്. ജാക്കറ്റണിഞ്ഞ നായയുടെ ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പ്രിയങ്കയുടെ സ്റ്റൈലിസ്റ്റായ മിമി കട്രെലാണ് ഇത് തയാറാക്കിയിരിക്കുന്നത്.
പ്രിയങ്ക ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തി. ചിലര്‍ പ്രിയങ്കയെ വിമര്‍ശിച്ചാണ് കമന്റ ് ചെയ്തിരിക്കുന്നത്. ഇന്ത്യ പോലെ പട്ടിണിക്കാര്‍ ഒരുപാടുളള രാജ്യത്ത് 36 ലക്ഷം രൂപയുടെ ജാക്കറ്റ് പട്ടിക്ക് വാങ്ങി നല്‍കിയത് ശരിയായില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
Post Your Comments