മലയാളത്തില്‍ ഇപ്പോള്‍ ബിഗ്ബഡ്ജ്ററ്റ് ചിത്രങ്ങളുടെ കാലമാണ്. എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രം ഒരുക്കിയ ആര് എസ് വിമല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്ണന്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും യുവനടന് പൃഥ്വിരാജ് പിന്മാറി. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രം ആണ് കര്‍ണനായി എത്തുന്നത്. ഈ ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്.
സംവിധായകനും താനും തമ്മില്‍ സമയക്രമീകരണങ്ങളെക്കുറിച്ച് ചില തര്‍ക്കങ്ങളുണ്ടായിരുന്നെന്നും അതിനാലാണ് കര്‍ണ്ണനില്‍ നിന്നും പിന്മാറിയതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരുക്കുന്ന ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു.ഒരു പുതുമുഖ സംവിധായകനായതിനാല്‍ മോഹന്‍ലാലെന്ന പ്രതിഭയോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് വഴി ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. ഒരു സംവിധായകന് എന്നതിലുപരി ഒരു നടന് കൂടിയായതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments