
മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ ഉയര്ച്ചയുണ്ടാക്കുന്നതില് രഞ്ജിത്ത് എന്ന സംവിധായകനും എഴുത്തുകാരനും നല്കിയ പങ്ക് വളരെ വലുതാണ്. മാസ് ആയുള്ള കളര്‍ ഫുള്‍ സിനിമകളും കലാമൂല്യമുള്ള സിനിമകളും രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്തിട്ടുണ്ട്. തനിക്ക് പത്മരാരജനുമായി സാമ്യം തോന്നിയിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത് എന്ന് മോഹന്‍ലാല്‍ തുറന്നു പറയുന്നു.
രഞ്ജിത്ത് വളരെ വ്യത്യസ്തനായ മനുഷ്യനാണ്, അദ്ദേഹത്തിന്റെ ഇടപെടലില്‍ ഒരു പത്മരാജ സ്പര്‍ശമുണ്ട്. ഒരു ടിവി ഷോയില്‍ സംസാരിക്കവേ മോഹന്‍ലാല്‍ വ്യക്തമാക്കി. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത രാവണപ്രഭു എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്. മോഹന്‍ലാലിന്റെ വാണിജ്യ സിനിമകളില്‍ കരുത്തു കാട്ടിയ ആറാം തമ്പുരാനും നരസിംഹവും രഞ്ജിത്തിന്റെ തൂലികയില്‍ പിറന്നതാണ്.
Post Your Comments