തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വൈറല്‍ ആയിരിക്കുകയാണ് ധനുഷും സായി പല്ലവിയും ആടിപ്പാടിയ റൗഡി ബേബി എന്ന ഗാനം. മാരി 2 വിലെ ഈ ഗാനത്തെ പിന്തുണച്ച തെന്നിന്ത്യന്‍ നടിയ്ക്ക് നേരെ വിമര്‍ശനം. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം പതിനൊന്നു കോടിയില്‍ അധികം കാഴ്ചക്കാരെ ലഭിച്ച ഗാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ധനുഷിനെയും സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജയെയും അഭിനന്ദിച്ച് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് നടിയും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദന.
കന്നഡ സിനിമകള്‍ക്ക് ഇതുവരെയും ഒരു വിധത്തിലുള്ള പ്രോത്സാഹനവും നല്‍കാത്ത ദിവ്യ തമിഴ് ഫിലിമിനു നല്കിയ പിന്തുണയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. കന്നഡ സിനിമയോട് താരം പക്ഷഭേദം കാണിക്കുന്നുവെന്ന് ട്രോളന്മാര് പറയുന്നു. ‘കന്നഡ ചിത്രങ്ങളെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ല ,എന്നാല്‍ ഇത്തരത്തിലുള്ള ട്വീറ്റുകള്‍ക്ക് നേരമുണ്ട്. നിങ്ങളുടെ സിനിമകള്‍ കണ്ട് പിന്തുണച്ച് നിങ്ങളെ കന്നഡത്തില്‍ പോപ്പുലറാക്കിയ ആളുകള്‍ക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടാകും സങ്കടവും ‘ എന്നാണു വിമര്‍ശനം.
Post Your Comments