
തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നായിക നടി സലീമ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ്. നഖക്ഷതങ്ങള്‍, ആരണ്യകം എന്നീ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി മലയാളികളുടെ മനം കവര്‍ന്ന സലീമ ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. അതിന്റെ കാരണം അടുത്തിടെ നല്കിയ അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു.
താന്‍ പുരുഷവിരോധി ആയതുകൊണ്ടല്ല വിവാഹം കഴിക്കാത്തതെന്ന് സലീമ പറയുന്നു. വിവാഹത്തോട് തനിക്ക് എതിര്‍പ്പുമില്ല. എന്നാല്‍ സാഹചര്യങ്ങളും അനുകൂല ഘടകങ്ങളും ഒത്തുവന്നില്ല. എന്നാല്‍ അതിന്റേതായ സമയത്ത് വിവാഹം സംഭവിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും സലീമ പറഞ്ഞു. ചെന്നൈയില്‍ ആണ് ഇപ്പോള്‍ സലീമ താമസം.
Post Your Comments