പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ഒരു ശബ്ദം മലയാള സിനിമയിലുണ്ടേല് അത് നടന് ജനാര്‍ദ്ദനന്റെ ശബ്ദമാണെന്നാണ് സിനിമാക്കാര്ക്കിടയിലെയും, പ്രേക്ഷകര്ക്കിടയിലെയും പരിഹാസം. എന്നാല്‍ പരിഹാസത്തിനപ്പുറത്ത് മലയാളി സിനിമാ പ്രേക്ഷകരെ തന്റെ ശബ്ദ ഗാംഭീര്യം കൊണ്ട് കയ്യിലെടുത്ത ജനാര്ദ്ദനന് തന്റെ തുടക്കകാലത്ത് വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീടു ഇതേ ശബ്ദം കൊണ്ട് തന്നെ തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ച അദ്ദേഹം മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയിലെ ഒരിക്കലും വിസ്മരിക്കനാകാത്ത വിധം സ്ഥാനം നേടിയെടുത്തു.
കരിയറിന്റെ തുടക്കകാലത്ത് ഒരു സീനിയര്‍ സംവിധായകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശബ്ദത്തില്‍ മാറ്റം വരുത്താനായി നടന് മധുവിനെയാണ് ജനാര്ദ്ദനന് സമീപിച്ചത്, എന്നാല്‍ മധുവിന്റെ വാക്കുകള്‍ ജനാര്‍ദ്ദനനെ ഞെട്ടിച്ചു.
“നിന്റെ ശബ്ദം ഇങ്ങനെയിരിക്കട്ടെ, നാളെ അത് പ്രേക്ഷകര്‍ ഏറ്റെടുക്കും. ഒരു നടന്റെ ശബ്ദത്തിനു മാറ്റം വരുത്തിയാല്‍ അവനിലെ നടന് മരിക്കുന്നതിനു തുല്യമാണ്,അത് കൊണ്ട് ഈ ശബ്ദം അനുഗ്രഹമായി എടുത്തു സിനിമയില്‍ സജീവമാകൂ”. ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ മധു ജനാര്ദ്ദനന് ഉപദേശം നല്കി. മധുവിന്റെ വാക്കുകള്‍ പിന്നീടു കാലം ശരിവച്ചു, ജനാര്‍ദ്ദനന്റെ ശബ്ദം അനുകരിച്ചു ജീവിതം പുലര്‍ത്തിയ മിമിക്രിക്കാര് അദ്ദേഹത്തിന്റെ പരുപരുത്ത ശബ്ദത്തെ അളവറ്റു സ്നേഹിച്ചു, കോട്ടയം നസീറിനെ പോലെയുള്ള സീനിയര്‍ മിമിക്രി താരങ്ങള്‍ ഇന്നും ജനാര്‍ദ്ദനന്റെ ശബ്ദം അനുകരിച്ചു കയ്യടി വാങ്ങുമ്പോള്‍ കാലം തെളിയിക്കുകയായിരുന്നു ആ ശബ്ദ ഗാംഭീര്യം മലയാള സിനിമയുടെ വലിയ ഒരു ഭാഗമായിരുന്നുവെന്ന്
Post Your Comments