
തെന്നിന്ത്യന്‍ യുവനടി സൗന്ദര്യ വീണ്ടും വിവാഹിതയാകുന്നു. നടന് രജനീകാന്തിന്റെ ഇളയ മകളും സംവിധായകയുമാണ് സൗന്ദര്യ. വ്യവസായിയായ അശ്വിന് രാംകുമാറുയുള്ള വിവാഹമോചനം നേടിയ സൗന്ദര്യ നടനും ബിസിനസുകാരനുമായ വിശാഖനുമായാണ് രണ്ടാം വിവാഹത്തിനു ഒരുങ്ങുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.
ഫെബ്രുവരി 11നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്നും മുന്നൊരുക്കങ്ങള്‍ ഫെബ്രുവരി 9മുതല്‍ ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല.
Post Your Comments