CinemaMollywoodNEWS

നദിയുടെ അപ്പുറത്തേക്ക് കല്ല്‌ വലിച്ചെറിഞ്ഞാല്‍ ആര്‍ക്കും സൂപ്പര്‍ താരമാകം: മുകേഷിന്‍റെ കബളിപ്പിക്കലില്‍പ്പെട്ടുപോയ പ്രമുഖ നടന്മാര്‍

ചിത്രീകരണത്തിനിടയിലെ വിശ്രമ വേളകള്‍ ആനന്ദകരമാക്കുക എന്നത് നടന്‍ മുകേഷിന്റെ സ്ഥിരം ഹോബിയാണ്, തനിക്കൊപ്പമുള്ള സുഹൃത്തുക്കളായിട്ടുള്ള നടന്മാരെ വെറുതെ ഒന്ന് ചുറ്റിക്കാനായാണ് മുന്‍പൊരിക്കല്‍ നായര്‍ സാബിന്റെ ലൊക്കേഷനില്‍ നടന്‍ മുകേഷ് അങ്ങനെയൊരു നമ്പര്‍ ഇറക്കിയത്.

സംഭവത്തെക്കുറിച്ച് മുകേഷ് ഒരു ടിവി ഷോയില്‍ പങ്കുവച്ചത് ഇങ്ങനെ

“നായര്‍ സാബിന്റെ ചിത്രീകരണം ഡാല്‍ നദിയുടെ സമീപത്തായി നടന്നു കൊണ്ടിരിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കുന്ന എന്റെ ചില സുഹൃത്തുക്കള്‍ (ആരുടേയും പേരെടുത്ത് പറയുന്നില്ല കാരണം അവരൊക്കെ ഇപ്പോള്‍ വലിയ നടന്മാരാണ്) ഞാന്‍ ഡാല്‍ നദിയിലേക്ക് നോക്കി നിന്നു,അപ്പോള്‍  അവര്‍ ചോദിച്ചു നീ എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞു ഇപ്പോള്‍ ഇത് വഴി ഒരു സ്വാമി പോയി അദ്ദേഹം പറഞ്ഞു ഇവിടെ ഒരു വിശ്വാസമുണ്ട്‌ ഈ നദിയുടെ തീരത്തിനപ്പുറത്തേക്ക് കല്ല്‌ വലിച്ചെറിഞ്ഞാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നടക്കുമെന്ന് ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ ആകണമെന്ന് മനസ്സില്‍ കരുതി വലിച്ചെറിഞ്ഞു, അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞു ‘ഒന്ന് പോയെടാ ഓരോ പറ്റിക്കല്‍ പരിപാടിയുമായി ഇറങ്ങിക്കോളും’, ഞാന്‍ കുറച്ചു കഴിഞ്ഞു അവിടെ നിന്ന് മാറി നോക്കിയപ്പോള്‍ കണ്ടത് ഈ പറഞ്ഞ നടന്മാരെല്ലാം ശക്തമായി ഡാല്‍ നദിയിലേക്ക് കല്ല്‌ വലിച്ചെറിയുകയാണ്” അങ്ങനെ നിരവധി രസകരമായ സംഭവങ്ങള്‍ നായര്‍ സാബിന്റെ ലൊക്കേഷനില്‍ അരങ്ങേറിയിട്ടുണ്ട്”.

ജോഷി ഡെന്നിസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന നായര്‍ സാബില്‍ മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്, നായര്‍ സാബിന്റെ കീഴിലുള്ള കമാന്റോസായിട്ടാണ് മുകേഷ് ഉള്‍പ്പടെയുള്ള സംഘം വേഷമിട്ടത്. സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു നല്ല വേഷം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button