CinemaMollywoodNEWS

ലാലേട്ടനൊക്കെ എന്നെ തെറ്റിദ്ധരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മനസിലാക്കിയത്: ലാല്‍ ജോസ്-മോഹന്‍ലാല്‍ ടീം നേരത്തെ ഒന്നിക്കാതിരുന്നതിന് പിന്നില്‍!

‘ഒരു മറവത്തൂര്‍ കനവ്’ എന്ന ചിത്രമാണ് ഹിറ്റ് മേക്കര്‍ ലാല്‍ ജോസിനു പ്രേക്ഷകര്‍ക്കിടയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ എന്ന മേല്‍വിലാസം ഉണ്ടാക്കികൊടുത്തത്. ‘ഒരു മറവത്തൂര്‍ കനവ്’ എന്ന ചിത്രത്തിന് ശേഷം നിര്‍മ്മാതാവ് മിലന്‍ ജലീലാണ് ഒരു ചിത്രം ചെയ്യണമെന്ന ആവശ്യവുമായി ലാല്‍ ജോസിനെ സമീപിക്കുന്നത്, അങ്ങനെയാണ് ദിലീപുമൊന്നിച്ച് ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമ വരുന്നത്, ആ സിനിമയുടെ ചര്‍ച്ചയ്ക്കിടയില്‍ മറ്റൊരു ഗംഭീര ഓഫര്‍ ലാല്‍ജോസിനെ തേടിയെത്തിയിരുന്നു, ഫാസില്‍ തിരക്കഥ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരമാണ് ലാല്‍ ജോസ് വിട്ടു കളഞ്ഞത്, ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ മാറ്റിവെച്ച ശേഷം തനിക്ക് ഫാസില്‍ മോഹന്‍ലാല്‍ സിനിമയിലേക്ക് പോകാന്‍ കഴിയുമായിരുന്നില്ലെന്നും ലാല്‍ ജോസ് പറയുന്നു.

‘ഫാസില്‍-മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാന്‍ താല്‍പര്യമുണ്ടോ? എന്ന ചോദ്യവുമായി എനിക്ക് മുന്നിലെത്തുന്നത് ആലപ്പി അഷ്‌റഫ്‌ ആണ്, പക്ഷെ പുതിയ സിനിമ ഉപേക്ഷിച്ച ശേഷം അതിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു ഞാന്‍ അറിയിക്കുകയായിരുന്നു, എന്റെ ലോജിക്കും എന്റെ ഒരു സ്വഭാവവുംവെച്ചിട്ട് എനിക്ക് അതിനു സാധിക്കില്ലായിരുന്നു, പക്ഷെ സിനിമയില്‍ പലരും അങ്ങനെ ചെയ്യാറുണ്ട് , അങ്ങനെയൊരു ലോകം എനിക്ക് അജ്ഞാതമായിരുന്നു , പിന്നീടു ഫാസിലും ലാലേട്ടനുമൊക്കെ എന്നെ തെറ്റിദ്ധരിക്കുന്ന രീതിയിലാണ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കിയത്.

ഒരു സിനിമ ഹിറ്റായപ്പോഴേക്കും അവരെ പോലെയുള്ള സീനിയര്‍ താരങ്ങളുടെ സിനിമ നിഷേധിച്ചു എന്ന രീതിയിലാണ്‌ അവര്‍ അത് എടുത്ത്, അത് ഞാന്‍ അറിയുന്നത് പിന്നീടു ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, സിനിമയില്‍ നിന്ന് ഞാന്‍ പഠിച്ച വലിയ ഒരു പാഠം എന്തെന്നാല്‍, നമ്മള്‍ ഒരു കാര്യം എത്ര ആത്മാര്‍ത്ഥമായിട്ടാണ് പറയുന്നതെങ്കിലും അത് മറു സൈഡില്‍ ബോധ്യപ്പെടണമെന്നില്ല, അത് ബോധ്യപ്പെട്ടിട്ടുണ്ടോ? എന്ന് നമ്മള്‍ ഉറപ്പു വരുത്തണം, അല്ലെങ്കില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും.’

shortlink

Related Articles

Post Your Comments


Back to top button