GeneralMollywood

സിനിമയില്‍ തന്നെ ദ്രോഹിച്ചവരോട് കണക്ക് ചോദിക്കാനില്ല; കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നു

സിനിമയില്‍ എത്തിയിട്ട് ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മലയാളികളുടെ പ്രണയ നായകന്‍ തന്നെയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയുടെ വളര്‍ച്ചാ വഴിയില്‍ തന്നെ ദ്രോഹിച്ചവരോട് കണക്കു പറയാന്‍ താന്‍ ഇല്ലെന്നു താരം വ്യക്തമാക്കുന്നു. തന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രേക്ഷകര്‍ ആണെന്നും അവര്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക എന്നതാണെന്നും കുഞ്ചാക്കോ ബോബന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

”സിനിമയ്ക്ക് എന്നെ ആവശ്യമില്ല എന്ന് എനിക്ക് അറിയാം. എന്നാല്‍ എനിക്ക് സിനിമയെ ആവശ്യമുണ്ട്. അതുകൊണ്ട് അനിവാര്യമാണെന്ന് തോന്നുന്ന മാറ്റങ്ങള്‍ക്ക് ഞാനും തയ്യാറാണ്.” താരം പറയുന്നു. എന്നാല്‍ സിനിമയില്‍ തന്നെ ദ്രോഹിച്ചവരോട് ദേഷ്യമില്ലെന്നും ആരോടും കണക്കു ചോദിക്കാനില്ലെന്നും മറ്റൊരാള്‍ നശിച്ച് നമ്മള്‍ നന്നാവുന്നതില്‍ അര്‍ഥമില്ല. അങ്ങനെ ഒരാള്‍ ചിന്തിക്കുന്നുവെങ്കില്‍ അത് അയാളുടെ കുഴപ്പം’- കുഞ്ചാക്കോ ബോബന്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button