ബാല്‍ താക്കറെയും ശിവസേനയുടെ ആംബുലന്‍സും ഇല്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാവില്ലയെന്നു തുറന്നു പറഞ്ഞു ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് അമിതാഭ്.
1983 ല്‍ കൂലി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ഗുരുതരമായൊരു അപകടത്തില്‍ ജീവന് നഷ്ടമാകുമെന്ന് തോന്നിയപ്പോള്‍ സഹായവുമായി എത്തിയത് ബാല്‍ താക്കറെയാണെന്ന് അമിതാഭ് പറയുന്നു. നടുവിന് ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് പോലും ലഭിക്കാതിരുന്ന സമയത്ത് ശിവ സേനയുടെ ആംബുലന്‍സ് വിട്ടു തന്നത് താക്കറെ ആയിരുന്നുവെന്നു താരം പങ്കുവയ്ക്കുന്നു.
ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന നവാസുദ്ദീന്‍ സിദ്ദിഖി കേന്ദ്രകഥാപാത്രമായെത്തുന്ന ‘താക്കറെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് അമിതാഭിന്റെ വെളിപ്പെടുത്തല്‍.
Post Your Comments