സിനിമാ രംഗത്ത് തന്റെതായ സ്ഥാനം നേടിയെടുത്ത സംവിധായകന്‍ പ്രിയദര്‍ശന്‍ ഇന്ത്യന്‍ സിനിമാ രംഗത്തെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും നായകന്മാരാക്കി സിനിമ ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് ഏറെ പ്രിയം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടാണ്. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തു വന്ന സിനിമകളാണ് മലയാളി പ്രേക്ഷകരെ ഏറെ ചിരിച്ചിട്ടുള്ളതും.
‘കലാപാനി’യും, ‘അദ്വൈത’വും, ആര്യനും പോലെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളും ഇവരുടെ കൂട്ടുകെട്ടില്‍ പിറവി കൊണ്ടവയാണ്, എന്നാല്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരിക ചരിത്ര വിജയം കുറിച്ച ‘ചിത്രം’ എന്ന സിനിമയാണ്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച അപൂര്‍വ റെക്കോര്‍ഡ് സൂക്ഷിക്കുന്ന ചിത്രത്തിന്റെ രചനയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്‍.
“ചിത്രം സിനിമയുടെ തിരക്കഥ ലൊക്കേഷനില്‍ ഇരുന്നാണ് എഴുതിയത്. ഓരോ സീനും അപ്പോള്‍ തന്നെ എഴുതി ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു വര്‍ഷം തന്നെ എട്ടോളം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. ഇന്ന് എനിക്ക് ഒരു സിനിമ ചെയ്യാന്‍ ഭയമാണ്. അന്നൊക്കെ ഓരോ സിനിമയും ഒരു പിക്നിക് പോലെയായിരുന്നു”. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പ്രിയദര്‍ശന്‍ വ്യക്തമാക്കി.
Post Your Comments