സീരിയല്‍ രംഗത്തെ വില്ലന്‍ താരമാണ് നവീന്‍. വ്യതസ്തമായ വേഷങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നവീന്‍ സീരിയല്‍ രംഗത്ത് ചില അനാവശ്യ വിശ്വാസങ്ങളിലൂടെ കുറച്ചു കാലം വീട്ടിലിരിക്കേണ്ടി വന്നതിനെക്കുറിച്ച് പറയുന്നു.
നവീനുണ്ടെങ്കിൽ സീരിയൽ പാതി വഴി നിൽക്കുമെന്നും റേറ്റിങ് കുത്തനെ ഇടിയുമെന്നുമൊക്കെ സീരിയല്‍ രംഗത്തെചിലര് കഥകളിറക്കി. അതോടെ തനിക്ക് തീരെ അവസരങ്ങൾ കിട്ടാതായി. വരുമാനം നിലച്ചു. നാണക്കേടും എന്തു ചെയ്യുമെന്ന അങ്കലാപ്പും ചിന്തകളെ വരിഞ്ഞു മുറുക്കിയെന്നും താരം പറയുന്നു.
”സമയം സംഗമത്തിൽ ചെറിയ വേഷത്തില്‍ അഭിനയച്ചു. ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയൽ കണ്ട് അഭിനയത്തോട് വലിയ താത്പര്യം തോന്നിത്തുടങ്ങിയതോടെ ‘കായംകുളം കൊച്ചുണ്ണി’യുടെ തിരക്കഥാകൃത്ത് അനിൽ ജി.എസിനെ പോയി കണ്ടു. ആ സീരിയൽ തീരാൻ കുറച്ച് എപ്പിസോഡുകൾ കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, അടുത്തതിൽ വിളിക്കാം എന്നു പറഞ്ഞു. ഞാൻ കരുതിയത് ഒഴിവാക്കിയതാണെന്നാണ്. പക്ഷേ, അദ്ദേഹം ‘മിന്നൽ കേസരി’ എന്ന അടുത്ത സീരിയൽ എഴുതിയപ്പോൾ എന്നെ വിളിച്ചു. അതിൽ നായകനായെങ്കിലും സീരിയൽ 50 എപ്പിസോഡിൽ നിന്നു പോയി. ‘നൊമ്പരത്തിപ്പൂ’വെന്ന മറ്റൊരു സീരിയലിന്റെ അവസാന ഭാഗത്തും ചെറിയ വേഷത്തിലെത്തിയെങ്കിലും അതും വിജയമായില്ല. അതോടെയാണ് ഞാൻ ഭാഗ്യമില്ലാത്തവനാണെന്ന പേരു വീണതും പ്രതിസന്ധി തുടങ്ങിയതും’ – വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നവീന്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ വിജയ സീരിയലുകളുടെ ഭാഗമായി തീര്‍ന്നിരിക്കുകയാണ് താരം.
Post Your Comments