തെന്നിന്ത്യന്‍ താരം ഭാവന വിവാഹിതയായിട്ട് ഒരു വർഷം. ഇൻസ്റ്റഗ്രാമിലൂടെ തനിക്ക് പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേര്‍ന്നിരിക്കുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു കന്നട നിര്‍മാതാവും ബിസ്സിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.
‘എന്റെ പ്രിയതമന് വിവാഹവാർഷികാശംസകൾ’ എന്നായിരുന്നു ഭാവന കുറിച്ചത്. നവീനൊപ്പമുള്ള പുതിയൊരു ചിത്രവും നടി ആരാധകർക്കായി പങ്കുവെച്ചു. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഈ വിവാഹം നടന്നത്. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഭാവന തുറന്നു പറയുന്നു.
”അഞ്ചു വർഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ അഭിനയിച്ച ‘റോമിയോ’ എന്ന കന്നട സിനിമയുെട പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. അവർ ആന്ധ്രക്കാരാണ്. നവീന്റെ അച്ഛൻ േനവിയിൽ ഉ ദ്യോഗസ്ഥനായിരുന്നു. അമ്മ അധ്യാപികയും. അതുകൊണ്ടാണ് അവർ ബെംഗളൂരുവിൽ സെറ്റിൽ െചയ്തത്. റോമിയോയുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ൈവകുന്നേരം നവീൻ റൂമിലേക്കു വന്നു. അമ്മ റൂമിലുണ്ട്. അവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചു. രസം എന്താന്നു വച്ചാൽ നവീന്‍ മലയാളം ഒഴികെ എല്ലാ തെന്നിന്ത്യന്‍ഭാഷയും സംസാരിക്കാനറിയാം. അമ്മയ്ക്കാെണങ്കിൽ മലയാളം മാത്രമേ അറിയാവു. എന്നിട്ടും അവർ തമ്മിൽ അര മണിക്കൂർ എങ്ങനെ സംസാരിച്ചുവെന്നറിഞ്ഞു കൂടാ.
നവീൻ പോയപ്പോൾ അമ്മ പറഞ്ഞു, ‘ഞങ്ങളുടെയൊക്കെ മനസ്സിൽ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാൻ വരേണ്ടത്.’ അമ്മ അന്ന് അങ്ങനെ പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല. പിന്നെയും കുറേക്കാലം ഞങ്ങൾ നല്ല സുഹൃത്തുക്കളായി നടന്നു. പക്ഷേ, വിളിക്കുമ്പോഴൊക്കെ സംസാരിക്കുന്നത് സിനിമയെക്കുറിച്ചായിരുന്നു. നവീൻ തിരക്കുള്ള ആളാണ്. എപ്പോഴും ഫോണിൽ കിട്ടുന്ന ആളല്ല. എങ്കിലും നല്ല സുരക്ഷിതത്വബോധം തരാൻ നവീന്‍ കഴിഞ്ഞു”
കടപ്പാട്: വനിത
Post Your Comments