തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ രജനികാന്തും കമലഹാസനും പ്രകാശ് രാജുമെല്ലാം രാഷ്ട്രീയ പ്രവേശനം നടത്തിക്കഴിഞ്ഞു. അതിനോടൊപ്പം നടന്‍ അജിത്തും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വാദം. തന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കി അജിത്തിന്റെ കുറിപ്പ്. രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ഇപ്പോള്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ വോട്ട് ചെയ്യുക എന്നതിലൊതുങ്ങുന്നതാണ് തന്റെ രാഷ്ട്രീയ നിലപാടുകളെന്നും താരം കുറിക്കുന്നു.
അജിത് ആരാധകരില്‍ പലരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് അജിത്ത് രംഗത്തുവന്നത്. ‘എന്റെ രാഷ്ട്രീയനിലപാടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇലക്ഷന്‍ അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരം തെറ്റായ ആരോപണങ്ങള്‍ പുറത്തിറങ്ങുന്നത് തീര്‍ത്തും മോശമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ചേരാനുള്ള ഉദ്ദേശങ്ങളില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്നു പോകുന്ന സംഘടനകളുമായി ബന്ധവും പുലര്‍ത്താറില്ല. എന്റെ ഫാന്‍സ് ക്ലബുകളും അങ്ങനെയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. വ്യക്തിപരമായോ സിനിമകളിലൂടെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ നേതാവുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നു സൂചനകള്‍ നല്‍കിയിട്ടില്ല. അഭിനയം മാത്രമാണ് എന്റെ തൊഴില്‍. കുറച്ചു കൊല്ലങ്ങള്‍ മുമ്പ് ഫാന്‍ ക്ലബുകള്‍ മുഴുവന്‍ പിരിച്ചു വിട്ടത് ഇതിന്റെ പേരിലാണ്.’-അജിത്ത് കുറിച്ചു.
Post Your Comments