തെന്നിന്ത്യയിലെ വിവാദനായകനാണ് ചിമ്പു. സൂപ്പര്‍ താര ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ വന്റീതിയില് ആഘോഷങ്ങള്‍ ആരാധകര്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ തന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിനത്തിൽ പാലഭിഷേകവും കട്ടൗട്ടുകളും വേണ്ട, പകരം ആ തുകയ്ക്ക് മാതാപിതാക്കൾക്ക് വസ്ത്രം വാങ്ങി നൽകണമെന്ന് പറഞ്ഞ് ചിമ്പു സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ ഇട്ടിരുന്നു.ഈ വീഡിയോയ്ക്ക് നിരവധി ട്രോളുകളുണ്ടായി. ഇതൊക്കെ ചിമ്പുവിന്റെ അടവാണെന്നും, ആരാധകരില്ലാത്തതിനാൽ മാനം രക്ഷിക്കാൻ ചിമ്പു പറയുനന്നതാണെന്നുമുള്ള വിമര്‍ശനം ശക്തമായിരുന്നു. എന്നസല്‍ ഇതിനെതിരെ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് ചിമ്പു.
”ഞാന്‍ ഒരു വിഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. എന്റെ സിനിമ റിലീസാകുമ്പോള്‍ ഫ്ലക്സ്, തോരണം, പാലഭിഷേകം തുടങ്ങിയ ആഘോഷങ്ങള്‍ ഒഴിവാക്കി നിങ്ങളുടെ മാതാപിതാക്കള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിനല്‍കാന്‍ പറഞ്ഞിരുന്നു.. എന്നാല്‍ എന്റെ വാക്കുകളെ കളിയാക്കി ചിലര്‍ രംഗത്തെത്തി. അതിനുമാത്രം എനിക്ക് ആരാധകര്‍ ഇല്ലെന്നും ഒന്നോ രണ്ടോ ആരാധകര്‍ മാത്രമാണ് ഉള്ളതെന്നും അവര്‍ ഈ പരിപാടിക്ക് ഇറങ്ങാത്തത് കൊണ്ടാണ് പുതിയ അടവുമായി ഞാന്‍ ഇറങ്ങിയതെന്നും ചിലര്‍ പറഞ്ഞു
വന്താ രാജാവാ താന്‍ വരുവേന്‍’ എന്ന എന്റെ ചിത്രത്തിന് ഇതുവരെ വയ്ക്കാത്ത അത്ര കട്ടൗട്ട്, ബാനര്‍ തുടങ്ങിയവ വയ്ക്കണം. പാക്കറ്റില്‍ അല്ല, ബക്കറ്റ് നിറയെ പാല് കട്ടൗട്ടില്‍ ഒഴിക്കണം. വേറെ ലെവല്‍ ആഘോഷമായിരിക്കണം. എനിക്ക് അധികം ആരാധകരില്ല എന്ന് അല്ലേ പറയുന്നത്” – ചിമ്പു വിഡിയോയിൽ പറഞ്ഞു.
Post Your Comments