CinemaMollywoodNEWS

അതിനു കഴിഞ്ഞത് ഒരേയൊരു നടന് മാത്രം, ഇന്ന് കോമേഡിയന്‍മാരുടെ കൂട്ടിയിടി : ഹരിശ്രീ അശോകന്‍

മലയാള സിനിമയിലെ കോമേഡിയന്മാരുടെ അഭിനയ സാധ്യതയെക്കുറിച്ച് പങ്കുവച്ചു ഹരിശ്രീ അശോകന്‍. ഒരു ടൈമില്‍ ഒരു കൊമേഡിയന്‍ നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പങ്കുവയ്ക്കുന്നു.

മലയാള സിനിമയില്‍ കോമേഡിയന്മാരായ നടന്മാരെ തട്ടിയിട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. ചിലര്‍ ജനിച്ചു വീഴുന്നതെ കോമേഡിയന്മാരായിട്ടാണ്. ജഗതി ചേട്ടന്‍ മാത്രമാണ് അതിനെ അതിജീവിച്ചു നിലനിന്നത്. ഒരു ഹോട്ടലിനടുത്ത് മറ്റൊരു രുചികരമായ ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ തുടങ്ങിയാല്‍ ആളുകളെല്ലാം പിന്നെ അങ്ങോട്ടേക്ക് പോകും, അപ്പോള്‍ സ്വാഭാവികമായി ഹോട്ടലിന്റെ കച്ചവടം കുറയും അത് പോലെയാണ് ഇവിടുത്തെ കോമഡി ആര്‍ട്ടിസ്സ്റ്റുകളുടെ അവസ്ഥ. കോമഡി സിനിമയില്‍ നല്ല ഹ്യൂമര്‍ ഉണ്ടാക്കുന്നത് ഏറെ പ്രധാനമാണെന്നും റാഫി മെക്കാര്‍ട്ടിന്‍ പോലെയുള്ളവര്‍ അതിനു നന്നായി ശ്രമിക്കാറുണ്ടെന്നും ഹരിശ്രീ അശോകന്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button