സല്മാന്ഖാന് അവതാരകനായെത്തിയ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ആരാധകരുടെ പ്രിയതാരമായി മാറാന്‍ മലയാളത്തിന്റെ സ്വന്തം ശ്രീശാന്തിനു കഴിഞ്ഞിരുന്നു. ബിഗ് ബോസില്‍ രണ്ടാം സ്ഥാനം നേടിയതിന് പിന്നാലെ സ്റ്റണ്ട് റിയാലിറ്റി ഷോയായ ഖത്രോം കെ ഖിലാഡിയിലും താരം പങ്കെടുത്തു. പുതിയ റിയാലിറ്റി ഷോയില്‍ ആദ്യം തന്നെ ചുവട് പിഴച്ചിരിക്കുകയാണ് ശ്രീയ്ക്ക്. ഷോയുടെ ആദ്യ എലിമിനേഷനില്‍ സ്രാശാന്ത് പുറത്തായി.
എലിമിനേഷന് എപ്പിസോഡില്‍ നല്കിയ രണ്ട് ടാസ്കുകളിലും വിജയം കണ്ടെത്താന്‍ കഴിയതെ വന്നതോടെ ഷോയില്‍ നിന്നും ശ്രീ പുറത്താകുകയായിരുന്നു. സംവിധായകന് രോഹിത് ഷെട്ടി അവതാരകനായി എത്തുന്ന ഷോയില്‍ 12 മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നും ശ്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പുരത്തായിരിക്കുയാണ്.
Post Your Comments