BollywoodLatest News

പ്രശസ്തരാകാൻ എല്ലാവർക്കും കഴിയും എന്നാൽ താരമാകാന്‍ കഴിയില്ലെന്ന് കജോള്‍

അഭിനയ ജീവിതത്തിൽ ഇരുപത്തിയഞ്ച് കഴിഞ്ഞിട്ടും ബോളിവുഡ് സുന്ദരി കജോള്‍ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകര്‍ക്ക് വിസ്മയമൊരുക്കുന്നു. നടൻ അജയ് ദേവ്ഗണിന്‍റെ പ്രിയപ്പെട്ട ഭാര്യയായ ശേഷവും രണ്ടുമക്കളുടെ അമ്മയായ ശേഷവും കജോളിന്‍റെ സിനിമാ ജീവിതത്തിന് ഒരുമാറ്റവും വന്നിട്ടില്ല.

നാല്‍പ്പത്തിനാലാമത്തെ വയസില്‍ പല നായികമാരും നായകന്‍റെ അമ്മ വേഷം ചെയ്യുമ്പോള്‍ കജോൾ ഇപ്പോഴും നായികയായി തന്നെ സ്ക്രീനില്‍ വിസ്മയം തീര്‍ക്കുന്നു.പ്രശസ്തിയാര്‍ജ്ജിക്കുകയെന്നത് എളുപ്പമാണെന്നും എന്നാല്‍ ഒരു താരമാകാന്‍ ഇക്കാലത്ത് എല്ലാവര്‍ക്കും കഴിയില്ലെന്നും പറഞ്ഞിരിക്കുകയാണ് കജോള്‍.

Image result for kajol

ഇന്ന് പ്രശസ്തരായവര്‍ കുറെയധികം ഉണ്ടെന്നും എന്നാല്‍ വളരെ കുറഞ്ഞ താരങ്ങള്‍ മാത്രമേയുള്ളു എന്നുമാണ് കജോളിന്‍റെ അഭിപ്രായം. തനിക്ക് ഈ സമയത്തും പ്രസക്തിയുണ്ടെന്നും അതിന് പല കാരണവുണ്ടെന്നും കജോള്‍ പറയുന്നു. പതിനാറാമത്തെ വയസായിരുന്ന സമയത്തേക്കാള്‍ താന്‍ ഇപ്പോള്‍ സ്മാര്‍ട്ടും കൂളുമാണെന്ന് കജോള്‍ പറയുന്നു. തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ചും കജോള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button