സംഗീത പ്രേമികളുടെ ഇഷ്ടതാരം ബാലഭാസ്കറിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്ജുന് ആണെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്കര്‍ തന്നെയാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതെന്നാണ് അര്ജുന് ആവര്‍ത്തിച്ചു പറയുന്നത്.
അര്‍ജുന്റെ വാക്കുകള്‍ ഇങ്ങനെ..”കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചിരുന്നത്. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് കുടിച്ചു. അതിന് ശേഷം സീറ്റില്‍ ചെന്നു കിടന്നു. ഞാന്‍ ഉറങ്ങിപ്പോയി. ബാലുചേട്ടനാണ് പിന്നെ വണ്ടി എടുത്തത്. പിന്നെ ബോധം വരുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയകുഴപ്പത്തില്‍ ആക്കിയത്. ബാലുചേട്ടന് കാര്‍ എടുക്കുന്ന സമയത്ത് ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു..”
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും ഒരു പ്രമുഖ മാധ്യമത്തോട് അര്ജുന് പ്രതികരിച്ചു. രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്ജുന് എന്ന് പോലീസ് പറയുന്നു. എ.ടി.എം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ പറയുന്ന കേസുകളില്‍ തനിക്ക് നേരിട്ട് ബന്ധമില്ലയെന്നും തന്നെ കൂട്ടുകാര്‍ വിളിച്ചു കൊണ്ടുപോയതാണെന്നും പറഞ്ഞ അര്ജ്ജുന് നാലുകൊല്ലം മുന്‍പ് നടന്ന സംഭവമാണിതെന്നും പറഞ്ഞു.
ബാലഭാസ്കറിനെ ബോധപൂര്‍വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു എന്നാരോപിച്ച് ബാലുവിന്റെ അച്ഛന് പരാതി നല്‍കിയിരുന്നു. ഇതിന് കാരണം സാമ്പത്തിക ഇടപാടുകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു
Post Your Comments