
സംവിധായകന്‍ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് വിവാഹിതനായി. ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ വിഷ്ണുവിന്റെ വധു ദന്തഡോക്ടറായ വിധു ശ്രീധരനാണ്. ജനുവരി 19 ന് പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ ക്ഷേതത്തില്‍ വച്ചായിരുന്നു വിവാഹം.
ജനുവരി 20 ന് എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വിവാഹ വിരുന്നില്‍ ജനാര്‍ദ്ദനന്‍, മമ്മൂട്ടി, ഹരിശ്രീ അശോകന്‍, ജോഷി, രമേഷ് പിഷാരടി, റോഷന്‍ ആന്‍ഡ്രൂസ്, ടിനി ടോം, സോനാ നായര്‍, ചിപ്പി, പൂര്‍ണിമ തുടങ്ങിയവര്‍ പങ്കെടുത്തു
Post Your Comments