പല കാരണങ്ങള്‍ കൊണ്ടും ദേശീയ ചലച്ചിത്ര അവാര്‍ഡ് നിരസിച്ച നിരവധി കലാകാരന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സ്റ്റേജില്‍ കയറാനുള്ള ഭയം കൊണ്ടും രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് കൈപറ്റുന്നതിലുള്ള മാനസിക പിരിമുറുക്കം കൊണ്ടും അവാര്‍ഡ് വാങ്ങാതെ തിരിച്ചു മടങ്ങിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. ‘മനു അങ്കിള്‍’ എന്ന ചിത്രത്തിന് മികച്ച ചില്‍ഡ്രന്‍സ് സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ച സാഹചര്യത്തില്‍ താന്‍ ചെന്നൈയില്‍ നിന്ന് മുങ്ങിയ അനുഭവം വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ ഹിറ്റ് രചയിതാവ്.
“‘മനു അങ്കിള്‍’ എന്ന സിനിമയ്ക്ക് മികച്ച ചില്‍ഡ്രന്‍സ് സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ ശരിക്കും അത്ഭുതം തോന്നിയിരുന്നു. ഈ സിനിമ ദേശീയ അവാര്‍ഡിന് അയച്ചിട്ടുണ്ടെന്ന് പറയാന്‍ മടി തോന്നിയിരുന്നു, കാരണം ഇതൊരു പക്കാ വാണിജ്യ സിനിമയായി എടുത്ത ചിത്രമായിരുന്നു. അവാര്‍ഡിന് അയക്കാനായി ഇതില്‍ എന്തിരിക്കുന്നു എന്ന ആളുകളുടെ ചോദ്യം ഭയന്ന് പലരോടും ഇത് പറയാന്‍ മടിയായി. അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം അവാര്‍ഡ് വാങ്ങുന്നതില്‍ നിലനിര്‍ത്താനായില്ല. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ പേടിയുള്ള കാര്യമാണ്, അത് കൊണ്ട് തന്നെ ദേശീയ അവാര്‍ഡ് രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്ന് വാങ്ങാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല”.
ഡെന്നിസ് ജോസഫ് ‘സഫാരി’ ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ പങ്കുവച്ചത്
Post Your Comments