പഞ്ചാബി ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തുകയും തെന്നിന്ത്യയില്‍ തിരക്കുള്ള നായികയുമായി മാറിയ താരമാണ് പായല്‍ രജപുത്. ആര്‍.എക്‌സ് 100 എന്ന തെലുങ്കു ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയ നായികയായി മാറിയ പായല്‍ തന്റെ സഹോദരനെ കഴിഞ്ഞ മൂന്നു വര്‍ഷമായി കാണാനില്ലെന്ന് തുറന്നു പറയുന്നു. സഹോദരന്റെ ജന്‍മദിനത്തിലാണ് പായലിന്റെ കുറിപ്പ്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പായലിന്റെ സഹോദരന്‍ ധ്രുവ് രജ്പുതിനെ കാണാതാകുന്നത്. പോലീസില്‍ പലവട്ടം പരാതിപ്പെട്ടിട്ടും ഇതുവരെ ധ്രുവിനെ കണ്ടെത്താനായിട്ടില്ലെന്നും ര്‍ക്കെങ്കിലും എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കണമെന്നും പായല്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.
”2016 മാര്‍ച്ച് 27, മുംബൈ വൈകുന്നേരം ഏഴുമണി. മൂന്ന് വര്‍ഷങ്ങളായി നീ ഞങ്ങളെ വിട്ടുപോയിട്ട്. ഒരു ദിവസം പോലും നിന്നെ ഓര്‍ക്കാതെ കടന്നു പോയിട്ടില്ല. ഇന്ന് നിന്റെ പിറന്നാളാണ്. ജന്‍മദിനാശംസകള്‍. ദൈവം നിനക്ക് ആയുരാരോഗ്യങ്ങള്‍ നല്‍കി അനുഗ്രഹിക്കട്ടെ. അമ്മയും അച്ഛനും നിനക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ്. അവര്‍ നിന്നെ കാണാതെ നിശബ്ദരായി കരയുകയാണ്. നീ എവിടെയെങ്കിലും അകപ്പെട്ടിരിക്കുകയാണെങ്കില്‍ ഒന്നു ഫോണ്‍ ചെയ്യാന്‍ ശ്രമിക്കൂ” താരം കുറിക്കുന്നു
Post Your Comments