ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് സണ്ണി ലിയോണ്‍. താരം മലയാള ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. ആദ്യമായി സണ്ണി ലിയോണ്‍ അഭിനയിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനെന്നതാണ് മറ്റൊരു സന്തോഷ വാർത്ത.
പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയിലാണ് മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നത്. ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ ഇത് സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
ഒരു ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ പറയുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
Post Your Comments