മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. എന്നാല്‍ കണ്ടം ചെയ്യാറായ രണ്ടു വണ്ടികളാണ് താനും ശ്രീനിവാസനുമെന്ന വിമര്‍ശനം പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട്.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.. ‘ഞാന്‍ പ്രകാശന്‍ എന്ന ചിത്രം പുറത്തിറങ്ങിയപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാവരും നല്ലതു പറയുന്നു, എന്നാൽ കുറച്ചു മോശം പറഞ്ഞേക്കാം എന്നു വിചാരിക്കുന്നതു ചില മലയാളി ശീലങ്ങളിൽപ്പെട്ടതാണ്. ഇത്തരം വിമർശനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരിക.
എന്റെ പാടത്തു ഇപ്പോൾ നടാൻ വരുന്നതൊക്കെ ബംഗാളികളാണ്. ശ്രീനിവാസനും കൃഷിയൊക്കെ ഉള്ള ആളാണ്. സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്, സ്വന്തം നാട്ടിൽ കൃഷിപ്പണി ചെയ്യില്ല… അന്യനാട്ടിൽപോയി കണ്ടവന്റെ കക്കൂസ് കഴുകും എന്ന്. വിമർശകർ ചോദിക്കുന്നത്, ചാത്തനെന്നും കന്നു പൂട്ടുകയും, കാളി എന്നും പുല്ലു ചെത്തുകയും വേണം എന്നതാണോ സിനിമ കാണിക്കുന്നത് എന്നാണ്. ഞങ്ങൾ ദന്തഗോപുരത്തിലിരുന്നു സിനിമ എടുക്കുന്നവരാണ് എന്നു അവർ കരുതുന്നു. അവർ അന്തിക്കാട് വന്നു നോക്കണം. സിനിമ ചിലപ്പോൾ ഒരു വർഷം കൂടുമ്പോഴോ ഒന്നരവർഷം കൂടുമ്പോഴോ ഒക്കെയാണ് ചെയ്യുന്നത്. ബാക്കി സമയം കൃഷിയാണ്.
എന്റെ വീട്ടിൽ കൃഷിപ്പണി ചെയ്യുന്നത് ഞാനും എന്റെ ഭാര്യയും ചേർന്നാണ്. 14 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് ശ്രീനിവാസൻ. വിമർശിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ചിന്തിക്കാതെ, സിനിമയുടെ മേന്മകളൊന്നും മനസിലാക്കാതെ ചുമ്മാ ഞെളിഞ്ഞിരുന്നു വിമർശിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതും മലയാളിയുടെ ദുഃസ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ്. അത്തരം മലയാളിയുടെ സ്വഭാവങ്ങളെയാണ് പ്രകാശനിലൂടെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത്,’ സത്യൻ അന്തിക്കാട് വ്യക്തമാക്കി
Post Your Comments