ദിലീപ് മംമ്ത മോഹന്‍ദാസ് കൂട്ടുകെട്ടില്‍ എത്തിയ വിജയ ചിത്രമായിരുന്നു പാസഞ്ചര്‍ . 2008ല്‍ ഇറങ്ങിയ ഈ ചിത്രം ഒരുക്കിയത് രഞ്ജിത്ത് ശങ്കര്‍ ആയിരുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രത്തില്‍ നടന് നെടുമുടി വേണു അവതരിപ്പിച്ച കാര്‍ ഡ്രൈവറുടെ വേഷത്തില്‍ ആദ്യം ചിന്തിച്ചത് സുരാജ് വെഞ്ഞാറമൂടിനെ ആയിരുന്നുവെന്നു സംവിധായകന് രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തുന്നു. സുരാജിനു പകരം നെടുമുടി വേണുവിനെ നിര്‍ദ്ദേശിച്ചത് ദിലീപാണെന്നും അദ്ദേഹം ഒരു ചാനല അഭിമുഖത്തില്‍ പറഞ്ഞു
രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ,…” പാസഞ്ചറില്‍ രണ്ട് വാഹനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് ട്രെയിനും മറ്റൊന്ന് നെടുമുടി വേണു ഉപയോഗിക്കുന്ന പഴയ അംബാസിഡര്‍ കാറും. ട്രെയിനിലുള്ള ഷൂട്ടിംഗ് ഇന്നത്തെപ്പോലെ തന്നെ അന്നും വളരെ ചലഞ്ചിംഗ് ആയിരുന്നു. കഥയില്‍ ഒരു റിലീഫ് കൊണ്ടുവരുന്ന കഥാപാത്രം ആയിരുന്നു നെടുമുടി വേണുവിന്റേത്. ആദ്യം ഞാനും ശ്രീനിവാസനും ഈ കഥാപാത്രത്തിലേക്ക് സുരാജ് വെഞ്ഞാറമൂടോ അങ്ങനെ ആരെയെങ്കിലുമാണ് ആലോചിച്ചിരുന്നത്. അപ്പോള്‍ ദിലീപാണ് നെടുമുടി വേണുവിന്റെ പേര് പറഞ്ഞത്. ഈ കഥാപാത്രത്തിന് വയസനും ചൊറിയനുമായ ഒരാളാണ് നല്ലതെന്നും നെടുമുടി വേണുവായിരിക്കും കഥാപാത്രത്തിന് ചേരുന്നതെന്നും ദീലീപ് നിര്‍ദ്ദേശിച്ചു.”
Post Your Comments