തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് മനസ്സ് തുറന്നു സംഗീത സംവിധായകന് ഔസേപ്പച്ചന്. സംവിധായകന് ഭരതന് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമയില്‍ വരില്ലയെന്നു അദ്ദേഹം പറയുന്നു.
‘ഭരതന് സംഗീതത്തില്‍ അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു. താനും ജോണ്‍സണുമെല്ലാം മദ്രാസില്‍ ദേവരാജന്‍ മാസ്റ്ററുടെ കീഴില്‍ വയലിനിസ്റ്റായി ജോലി ചെയ്യുന്ന സമയത്താണ് ഭരതനെ ആദ്യമായി പരിചയപ്പെടുന്നത്. തൃശൂര്‍ ശൈലിയിലുള്ള എന്റെ സംസാരം മറ്റൊരു തൃശൂരുകാരനായ അദ്ദേഹത്തിന് വലിയ ഇഷ്ടമായി. ആ സൗഹൃദം ക്രമേണ വളര്‍ന്നു. തന്റെ പുതിയ ചിത്രമായ ആരവത്തില്‍ ചെറിയ വേഷം അഭിനയിക്കാമോയെന്ന് ഒരു ദിവസം എന്നോട് ചോദിച്ചു. സംഗീതം മാത്രം മനസിലുള്ള ഞാന്‍ ഒഴിവാകാന്‍ നോക്കി. താങ്കള്‍ സിനിമയ്ക്ക് വേണ്ടി അഭിനയിക്കേണ്ടെന്നും ഇപ്പോള്‍ ചെയ്യുന്നതുപോലെ വയലിന് വായിച്ചിരുന്നാല്‍ മതിയെന്നും പറഞ്ഞപ്പോള്‍ എനിക്ക് താത്പര്യമായി.
ആരവത്തില്‍ ഒരു നാടോടി സര്‍ക്കസ് സംഘത്തിന്റെ കൂടെയുള്ള വയലിനിസ്റ്റായി ഞാന്‍ വേഷമിട്ടു. ഞാന്‍ വയലിനില്‍ വായിച്ച ചില പീസുകള്‍ അദ്ദേഹത്തിന് ഇഷ്ടമായി. അതുകൊണ്ട് ആരവത്തിന്റെ പശ്ചാത്തലസംഗീതവും ഞാന്‍ തന്നെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇളയരാജ സാറിന്റേതുള്‍പ്പെടെ നൂറുകണക്കിന് ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തില്‍ അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അത് നല്കിയ ആത്മവിശ്വാസമാണ് ആരവത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കാന്‍ ധൈര്യം നല്‍കിയത്. ആരവത്തിനു വേണ്ടി വായിച്ച പല പീസുകളും പിന്നീട് ഭരതേട്ടന്റെ ചിത്രങ്ങളില്‍ ഉള്‍പ്പെടെ പാട്ടുകളായി വന്നിട്ടുണ്ട്. ’
Post Your Comments