Latest NewsMollywoodMovie Gossips

പരിപാടിക്കിടയില്‍ കരഞ്ഞ് നിലവിളിച്ച കാളിദാസിനെ എടുത്ത് നടന്നത് വിജയ് യേശുദാസാണ്; എന്നെക്കാളും പ്രായം വിജയിക്കുണ്ടെന്നു കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ജയറാമും കുഞ്ചാക്കോ ബോബനും. ജയറാമിന് പിന്നാലെ മകന്‍ കാളിദാസും ആരാധകപ്രീതി നേടിക്കഴിഞ്ഞു. കാളിദാസ് ജയറാം നായകനാകുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെയും കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന അള്ള് രാമേന്ദ്രന്റെയും ഓഡിയോ ലോഞ്ച് ഒരേ വേദിയിലായിരുന്നു നടന്നത്. ഗോപി സുന്ദര്‍, അരുണ്‍ ഗോപി, കുഞ്ചാക്കോ ബോബന്‍, ജയറാം, ചാന്ദിനി, ഐശ്വര്യ ലക്ഷ്മി, കാളിദാസ് ജയറാം, വിജയ് ബാബു, നീരജ് മാധവ്, വിജയ് യേശുദാസ്,ജോജു തുടങ്ങി വന്‍താര നിര പങ്കെടുത്ത ചടങ്ങില്‍ നടന്‍ ജയറാം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആഷിഖ് ഉസ്മാനാണ് ഇരുചിത്രങ്ങളുടെയും നിര്‍മ്മാതാവെന്നതാണ് ചടങ്ങ് ഒന്നിച്ചാകാൻ കാരണം.

പണ്ട് യേശുദാസിന്റെ ഒരു പരിപാടിക്കിടെ കുട്ടിയായിരുന്ന കാളിദാസ് കരഞ്ഞു ബഹളമുണ്ടാക്കിയപ്പോൾ വിജയ് യേശുദാസ് എടുത്തു കൊണ്ടു നടന്നതിന്റെ ഓർമ്മ ജയറാം പങ്കു വച്ചു. അന്ന്, ‘ഇവനൊക്കെ വേണ്ടി ഞാൻ പാടേണ്ടി വരുമോ’യെന്ന് വിജയ് സ്വയം ചോദിച്ചതായും ജയറാം പറഞ്ഞു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിൽ കാളിദാസിനു വേണ്ടി വിജയ് ഒരു പാട്ട് പാടിയിട്ടുണ്ട്. ജയറാം സംസാരിച്ചു കഴിഞ്ഞ് മൈക്ക് കൈയിലെടുത്ത കുഞ്ചാക്കോ ബോബന്റെ കമന്റ് വിജയ് യേശുദാസിന് എന്നെക്കാളും പ്രായമുണ്ടെന്നു മനസ്സിലായി എന്നായിരുന്നു. എന്നാല്‍ സദസ്സിലിരുന്ന വിജയ് കള്ളം, കള്ളം എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു

shortlink

Related Articles

Post Your Comments


Back to top button