BollywoodGeneralLatest News

24 മണിക്കൂറിനുള്ളില്‍ പേര് മാറ്റണം; പ്രിയയുടെ ചിത്രം കുരുക്കില്‍!!

മലയാളത്തിന്റെ യുവ താരം പ്രിയാ വാര്യര്‍ നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രം ട്രെയിലർ റിലീസായതു മുതൽ വിവാദങ്ങളിലാണ്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രം ഒരുക്കുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളി.

ശ്രീദേവി എന്ന പെരുമാട്ടനമെന്ന ആവശ്യവുമായി നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത് വലിയ ചര്‍ച്ചയായിരുന്നു. ‘24 മണിക്കൂറിനുള്ളില്‍ ചിത്രത്തിന്റെ പേര് മാറ്റണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ബോണി കപൂര്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ശ്രീദേവി എന്നത് വളരെ സാധാരണമായ പേരാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന് മറുപടി അയച്ചു. ഞങ്ങളുടെ ചിത്രം ശ്രീദേവി എന്നു പേരുള്ള നടിയേക്കുറിച്ചാണെന്നത് യാദൃശ്ചികം മാത്രമാണ്. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണെങ്കില്‍ ചിത്രം കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ്’’.– സംവിധായകന്‍ പറഞ്ഞു. കങ്കണ റണൗത്തിനെ നായികയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ദക്ഷിണേന്ത്യയിലും ജനപ്രീതിയുള്ള നടിയായതിനാലാണ് പ്രിയയെ തിരഞ്ഞെടുത്തതെന്നും സംവിധായകന്‍ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button