GeneralKollywoodLatest News

പണത്തിന് വേണ്ടിയാണ് ഈ വിവാഹം; വിശാലുമായുള്ള ബന്ധത്തില്‍ നടിയ്ക്ക് വിമര്‍ശനം

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം നടന്‍ വിശാലിന്റെ വിവാഹമാണ്. ഹൈദരാബാദ് സ്വദേശിനിയും നടിയുമായ അനിഷയാണ് വിശാലിന്റെ വധു. എന്നാല്‍ വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അനീഷയെ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ വിമര്‍ശിക്കുകയാണ്. വിശാല്‍ പണത്തിന് വേണ്ടിയാണ് വിവാഹിതനാകുന്നതെന്നും, പണം കൊണ്ട് എന്തും വിലകൊടുത്ത് വാങ്ങാമെന്നുമാണ് ഒരാള്‍ അനീഷയുടെ പോസ്റ്റിനു താഴെ കുറിച്ചത്. ഇതിന് കിടിലന്‍ മറുപടിയും താരം കൊടുത്തിരിക്കുകയാണ്.

‘പണത്തിന് വേണ്ടിയാണ് വിശാല്‍ എന്നെ സ്നേഹിച്ചതെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അദ്ദേഹം ആരാണെന്നതിനെ കുറിച്ച്‌ നിങ്ങള്‍ക്കൊരു ധാരണയുമില്ല. ചിലപ്പോഴെങ്കിലും ഒരല്‍പ്പം വിശ്വാസം ജീവിതത്തില്‍ പുലര്‍ത്തൂ. ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ്.’ എന്നാണ് അനീഷ വിമര്‍ശകന് നല്‍കിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button