
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സീരിയല്‍ അഭിനേതാക്കാള്‍. വ്യത്യസ്തമായ പ്രമേയവുമായി നിരവധി ഹിറ്റ് പരമ്പരകള്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. എന്നാല്‍ സീരിയലിലെ ചില വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജനപ്രീതിയ്ക്ക് പുറമേ ആരാധകരുടെ വൈകാരികമായ സ്നേഹവും അനുഭവിക്കാന്‍ ഇടയാവാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സീരിയലില്‍ രംഗത്തെ ചര്‍ച്ച.
ഭ്രമണം നിരവധി ആരാധകരുള്ള ഒരു സീരിയല്‍ ആണ്. ഈ സീരിയലിന്റെ കഥാപാത്രത്തിന്റെ പേരിൽ തെറിവിളി കേൾക്കേണ്ട അവസ്ഥ പങ്കുവെയ്ക്കുകയാണ് അതിലെ അഭിനേതാക്കളായ ശരത് ദാസ്, അജൂബ് ഷാ എന്നിവർ. രവി ശങ്കർ, ജിഷിന്‍ എന്നിങ്ങനെ സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങളെയാണ് ഇരുവരും കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഈ കഥാപാത്രങ്ങളോടുള്ള ദേഷ്യം തീർക്കാൻ പ്രേക്ഷകര്‍ തെറിവിളിയുമായി രംഗത്തെത്തിയതോടെ ടിക് ടോക് വീഡിയോയിലൂടെ പ്രതികരിക്കുകയാണ് താരങ്ങള്‍.
തങ്ങള്‍ക്ക് കിട്ടുന്ന തെറിയൊക്കെ വായിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നു താരങ്ങള്‍ പറയുന്നു. ‘ഒരുപാട് സമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണു ജോയ്സി സർ കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ പെൺകുട്ടികളെ വഞ്ചിക്കുന്ന ഒരുപാട് പേരെ സമൂഹത്തിൽ കാണാനാകും. അത്തരം കഥാപാത്രങ്ങളെ ജീവിതത്തിൽ അകറ്റി നിർത്തുക, ഒറ്റപ്പെടുത്തുക’ എന്നാണ് ശരത്തിന്റെ അഭിപ്രായം. എന്നാല്‍ അത്തരക്കാർക്കു നല്ല അടികൊടുക്കണമെന്നാണ് അജൂബിന്റെ നിലപാട്. അതിനോടൊപ്പം തന്നെ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നവരെ വെറുതെ വിടണമെന്നും ഞങ്ങൾ പാവങ്ങളും നിഷ്കളങ്കരുമാണന്നും ഇരുവരും പറയുന്നുമുണ്ട്.
Post Your Comments