ഒരുകാലത്ത് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സിദ്ധിഖ് ലാല്‍ ടീം വേര്‍പിരിഞ്ഞതിന്റെ കാരണം എന്തെന്ന് പ്രേക്ഷകര്‍ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് ചോദ്യം കേട്ട് മടുത്ത ലാല്‍ ഒരു ടിവി അഭിമുഖ പരിപാടിയില്‍ പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് രസകരമായി ഒരു കാര്യം പങ്കുവച്ചത്.
“എനിക്കാണ് സൗന്ദര്യം കൂടുതലെന്ന് സിദ്ധിഖും സിദ്ധിഖിനാണ് സൗന്ദര്യം കൂടുതലെന്ന് ഞാനും പറഞ്ഞതാണ്” ഞങ്ങള്‍ക്കിടയിലെ പിണക്കത്തിന് കാരണമായി തീര്‍ന്നത്”, ലാല്‍ ചിരിയോടെ പറയുന്നു. താന്‍ വര്‍ഷങ്ങളായി അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് ഇതെന്നും സിദ്ധിഖും പങ്കുവച്ചു. ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞത് കൊണ്ട് രണ്ടുപേര്‍ക്കും ദോഷം ഉണ്ടായിട്ടില്ലെന്നും നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നും ലാല്‍ വ്യക്തമാക്കി. റാംജിറാവു സ്പീക്കിംഗ്, വിയറ്റ്നാം കോളനി, ഇന്‍ ഹരിഹര്‍ നഗര്‍, കാബൂളിവാല തുടങ്ങിയ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വലിയൊരു നഷ്ടം തന്നെയാണ്.
Post Your Comments