സിനിമാ പ്രേക്ഷകര്‍ക്ക് ഒരുപിടി നന്മ സിനിമകളുടെ നൈര്‍മല്യത വിളിച്ചോതിയ സിനിമകളാണ് സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്നത്. സത്യന്‍ അന്തിക്കാട് – ശ്രീനി ടീം പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ‘ഞാന്‍ പ്രകാശന്‍’ തിയേറ്ററില്‍ ഗംഭീര പ്രദര്‍ശന വിജയം നേടുമ്പോള്‍ സത്യന്‍ അന്തിക്കാട് തന്നെ എഴുത്തുകാരനെന്ന നിലയില്‍ ഒഴിവാക്കിയ സാഹചര്യത്തെക്കുറിച്ച് ശ്രീനിവാസന്‍ തമാശരൂപേണ പങ്കുവയ്ക്കുകയാണ്.
ഒരേ ദിശയില്‍ നിന്ന് വ്യതിചലിച്ച് വ്യത്യസ്തമായി നീങ്ങാമെന്ന തീരുമാനമെടുത്തപ്പോള്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചതാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ നുണയെക്കുറിച്ചാണ് ശ്രീനിവാസന്റെ പരാമര്‍ശം.
“സത്യത്തില്‍ സംഭവിച്ചത് അതല്ല, സത്യന്‍ അന്തിക്കാടിന് ലോഹിതദാസ് എന്ന എഴുത്തുകാരനെ കിട്ടിയപ്പോള്‍ എന്നെ മറന്നു, എന്നിലും കൊള്ളാവുന്ന എഴുത്തുകാരന്‍ ലോഹിതദാസ് ആണെന്ന് തോന്നിയത് കൊണ്ടാവാം സത്യന്‍ അന്തിക്കാട് അങ്ങനെ ചെയ്തത്”. “കണ്ടില്ലേ ഇതാണ് ശ്രീനിവാസന്‍ എന്നായിരുന്നു”, സത്യന്‍ അന്തിക്കാടിന്റെ ചിരിയോടെയുള്ള പ്രതികരണം. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാടുമായി പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശ്രീനിവാസന്‍ തമാശരൂപേണ പങ്കുവച്ചത്.
ഞാന്‍ പ്രകാശന്‍ ഉള്‍പ്പെടെ പതിനഞ്ചോളം സിനിമകള്‍ സത്യന്‍ ശ്രീനി കൂട്ടുകെട്ടില്‍ പുറത്തു വന്നിട്ടുണ്ട് അവയില്‍ ഭൂരിഭാഗവും ബോക്സോഫീസ് ഹിറ്റുകളായിരുന്നു.
Post Your Comments