ബാഹുബലിയിലെ ശിവകാമി ദേവി പോണ്‍ സ്റ്റാറിന്റെ വേഷത്തില്‍

ബാഹുബലിയിലെ ശിവകാമി എന്ന കഥപാത്രത്തിന്റെ സ്ഥാനത് രമ്യകൃഷ്ണനെ ഒഴിച്ച് മറ്റൊരാളെ പറ്റി ചിന്തിക്കാൻ പോലും സിനിമയെ സ്നേഹിക്കുന്നവർക്ക് കഴിയില്ല. ഇപ്പോഴിതാ രമ്യകൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്.ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രത്തിലെ പാത്രസൃഷ്ടികളെല്ലാം വ്യത്യസ്തമാണ്.

തീര്‍ത്തും വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടാണ് ഓരോ താരങ്ങളും എത്തുന്നത്.ബാഹുബലിയിലെ ശിവകാമി ദേവി സൂപര്‍ ഡ്യൂലക്‌സില്‍ എത്തുന്നത് ഒരു പോണ്‍ സ്റ്റാര്‍ ആയിട്ടാണ്. ലീല എന്നാണ് കഥാപാത്രത്തിന്റെ പേര്. രമ്യയെ സംബന്ധിച്ച്‌ കരിയറില്‍ തീര്‍ത്തും വ്യത്യസ്തമാണ് സൂപ്പര്‍ ഡ്യൂലക്‌സിലെ ലീല

പ്രിയ താരം വിജയ് സേതുപതി ചിത്രത്തില്‍ ട്രാന്‍സ്‌ജെന്ററായിട്ടാണ് അഭിനയിക്കുന്നത്. സമാന്ത അക്കിനേനി ഒരു കൊലപാതകിയുടെ വേഷത്തിലും ചിത്രത്തിൽ എത്തുന്നുണ്ട്.

Share
Leave a Comment