ബോളിവുഡ് താര സുന്ദരി ദീപികയും രണ്‍വീറും തമ്മിലുള്ള വിവാഹം ആഘോഷപൂര്‍വ്വം നടന്നു കഴിഞ്ഞു. ദീപികയുടെ മുന്കാമുകന് എന്ന വിശേഷണം തന്റെ പേരില്‍ ചേര്‍ക്കേണ്ടതില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന് നിഹാര്‍ പാണ്ഡ്യ.
”എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ പേരില്‍ അറിയപ്പെടുന്നതില്‍ താല്പര്യമില്ല. അതോടൊപ്പം തന്നെ വിവാഹാശംസകള്‍ക്ക് നന്ദി” പാണ്ഡ്യ പറയുന്നു
മോഡലിങ് രംഗത്ത് സജീവമായിരുന്ന കാലത്താണ് ദീപികയും പാണ്ഡ്യയും പ്രണയത്തിലാകുന്നത്. എന്നാല്‍ ദീപിക സിനിമയില്‍ സജീവമായതോടെ ആ ബന്ധം തകര്‍ന്നു. നിഹാര്‍ തന്റെ വിവാഹ വാര്‍ത്തയും പങ്കുവച്ചിട്ടുണ്ട്. ഗായിക നീതി മോഹനാണ് വധു. ഈ വാര്‍ത്തകളില്‍ പോലും ദീപികയുടെ മുന്കാമുകന് എന്ന വിശേഷണം ചേര്‍ക്കുന്നതിലെ അഭിപ്രായ വ്യത്യാസമാണ് താരം പ്രകടമാക്കിയത്.
Post Your Comments