
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. പക്കാ മാസ് മസാല എന്റർടെയ്നറാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പർഹിറ്റായ ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമാണ്. ‘മധുരരാജ’യുടെ ആദ്യ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
പോസ്റ്റർ റിലീസായി മണിക്കൂറുകൾക്കകം അതാഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ആരാധകർ, ഫ്ളക്സുകളായും മൊബൈൽ ഫോണിന്റെ കവറിലുമൊക്കെയായി പോസ്റ്റർ വൈറലാക്കിക്കഴിഞ്ഞു. മധുരരാജയെ മൊബൈൽ കവറിൽ പതിപ്പിക്കുന്നത് ആരാധകർക്കിടയിൽ ട്രെൻഡായി മാറിക്കഴിഞ്ഞു. പോസ്റ്ററെത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു മൊബൈൽ കവറുകളുടെ രൂപത്തിൽ ചിത്രങ്ങൾ എത്തിയത്.
Post Your Comments