മലയാളത്തിലും മറ്റു തെന്നിന്ത്യന്‍ സിനിമകളിലും സജീവമായ യുവതാരമാണ് ഐശ്വര്യ രാജേഷ്. ശക്തമായ വേഷങ്ങള്‍ അവതരിപ്പിക്കുന്ന താരം സ്ലീവ്‌ലെസിൽ അല്ലെങ്കിൽ ഷോര്‍ട്സ് ധരിച്ച് കഥാപാത്രം ചെയ്യാൻ തനിക്ക് ആകില്ലെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
അത്തരം വേഷങ്ങള്‍ തനിക്ക് ചേരില്ല എന്നത് അറിയാവുന്നത് കൊണ്ടാണ് താന്‍ സ്ലീവ്‌ലെസിൽ അല്ലെങ്കിൽ ഷോര്‍ട്സ് ധരിച്ച് കഥാപാത്രം ചെയ്യാൻ പറ്റില്ലെന്ന് പറയുന്നതായും ഐശ്വര്യ വ്യക്തമാക്കി. അത് തനിക്ക് ചേരില്ല. ആ ബോധ്യം എനിക്കുണ്ട്. പിന്നെ താനെന്തിന് അത്തരം വസ്ത്രങ്ങള്‍ ധരിക്കണം’ ഐശ്വര്യ ചോദിക്കുന്നു. കഥാപാത്രം മികച്ചതാണെങ്കിൽ ഗ്ലാമർ ഉണ്ടെങ്കിലും ഞാൻ തീർച്ചയായും ചെയ്യും. അങ്ങനെ ചെയ്യുന്നത് എന്റെ കരിയറിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി
Post Your Comments