ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ. പുരുഷതാരത്തിന് കൊടുക്കുന്നതിലും കുറഞ്ഞ പ്രതിഫലം വാഗ്ദാനം ചെയ്‌തതിന്റെ പേരില്‍ ദീപിക പദുക്കോണ്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സ്വകാര്യ ചടങ്ങില്‍ ദീപിക തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ മൂല്യം തനിക്കറിയാമെന്നും താരം തുറന്നു പറഞ്ഞു. മുംബൈയിൽ ‘ദ ഡോട്ട് ദാറ്റ് വെന്റ് ഫോർ എ വാക്ക്’എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. യഥാർത്ഥജീവിതത്തിൽ താര പരിവേഷമുള്ള 51 സ്ത്രീകളെ പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ ഒരു അധ്യായം ദീപികയെക്കുറിച്ചാണ്.
“ഇന്ന് സിനിമയിൽ അവസരങ്ങൾക്കു കുറവില്ല. സിനിമകളുടെ സ്വഭാവവും അതിലെ സ്ത്രീകളുടെ സ്ഥാനവും പ്രതിഫലവുമൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. സിനിമകളിൽ നായകനു നൽകുന്ന അതേ പ്രതിഫലം എനിക്കും ലഭിച്ചതോടെ വേതന കാര്യത്തിലെ വിടവ് നികത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. അടുത്തിടെ ഒരു സംഭവമുണ്ടായി; ആശയപരമായി ഇഷ്ടം തോന്നിയ ഒരു സിനിമയിലേക്ക് ഓഫർ ലഭിച്ചു. എന്നാൽ, പ്രതിഫലത്തെ കുറിച്ചു സംസാരിച്ചപ്പോൾ, നായകനു കൊടുക്കുന്നത്രയും പ്രതിഫലം തരാൻ കഴിയില്ലെന്നായിരുന്നു അവരുടെ മറുപടി. അതോടെ ഞാൻ ബൈ പറഞ്ഞു. എന്റെ മൂല്യം എനിക്കറിയാം. തുല്യ ജോലിക്ക് ഒരേവേതനം നൽകാതിരിക്കുന്നതിലെ അനീതി മനസ്സിലാക്കിയാണ് ഞാനാ ചിത്രത്തിൽ നിന്നു പിന്മാറിയത്”.– ദീപിക തുറന്നു പറയുന്നു.
ഇപ്പോൾ ഞാനെനിക്കു വേണ്ടി തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും രാത്രിയിൽ എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കണമെന്നും നിരാശ തോന്നിക്കുന്ന ചിന്തകളോടെ എനിക്ക് ജീവിക്കാൻ സാധിക്കില്ലന്നും വ്യക്തമാക്കിയ ദീപിക, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ തുല്യമാണെന്നിരിക്കെ ഒരേ ജോലിക്ക് തന്റെ മെയിൽ കോ സ്റ്റാർ വാങ്ങുന്നതിലും കുറഞ്ഞ വേതനം വാങ്ങുന്നതിൽ താൻ ഓകെ അല്ലന്നും തുറന്നടിച്ചു.
Post Your Comments