BollywoodGeneralLatest News

കര്‍ണി സേന ഉയര്‍ത്തിയ ഭീഷണിയ്ക്ക് മറുപടിയുമായി നടി കങ്കണ

ഹിന്ദു സംഘടനയായ കര്‍ണി സേന ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ ജീവിതം അവതരിപ്പിക്കുന്ന മണികര്‍ണികയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത്. ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയായി എത്തുന്ന ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ തങ്ങളെ കാണിക്കാതെ പ്രദര്‍ശനത്തിന് അനുവദിക്കില്ല, അല്ലാത്ത പക്ഷം തിയേറ്ററുകള്‍ തല്ലിപ്പൊട്ടിക്കും എന്നാണ് കര്‍ണി സേനയുടെ ഭീഷണി. എന്നാല്‍ ഇതിനു മറുപടിയുമായി നായിക രംഗത്ത്.

ക്രിഷും കങ്കണയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും കങ്കണ തന്നെയാണ്. ”ഈ ചിത്രം നാല് ചരിത്രകാരന്മാരെ കാണിച്ച്‌ വിലയിരുത്തിയതിനുശേഷമാണ് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. കര്‍ണിസേനയെയും ഈ വിഷയം സംബന്ധിച്ച്‌ വിവരം നല്‍കിയതാണ്. എന്നാല്‍ അവര്‍ നിരന്തരം തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവര്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍, അവര്‍ അറിയേണ്ടിവരും താനും ഒരു രജപുത് ആണെന്ന്. അവരെ ഓരോരുത്തരെയായി താന്‍ നശിപ്പിക്കുമെന്നും” കങ്കണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button