കോളേജ് ഡേ ആഘോഷങ്ങള്‍ക്കായി വിളിച്ച തന്നെ സ്റ്റേജില്‍ നിന്നും പ്രിന്‍സിപ്പല്‍ ഇറക്കിട്ടവിട്ട സംഭവത്തില്‍ പ്രതികരണവുമായി യുവനടന്‍ ഡെയ്ന്‍. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ അതിഥിയായി എത്തിയ നടന്‍ ഡെയ്ന്‍ ഡേവിസിനെ പ്രിന്‍സിപ്പല്‍ വേദയില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടികളുടെ ഡ്രസ് കോഡിന്റെപേരിലെ ചില വിഷയങ്ങളാണ് സംഭവത്തിനു കാരണം. കോളേജ് പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ വ്യത്യസ്ത തീമുകളില്‍ വസ്ത്രം ധരിച്ചെത്തുന്നതിനെ പ്രിന്‍സിപ്പല്‍ നേരത്തേ വിലക്കിയിരുന്നു. അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ഥികള്‍ ഡെയ്‌നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതോടെ വേദിയില്‍ എത്തിയ ഡെയ്‌നിനോട് പ്രിന്‍സിപ്പല്‍ ദേഷ്യപ്പെടുകയും, ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തു.
വേദയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ രണ്ട് വാക്ക് പറഞ്ഞിട്ട് പോകണമെന്ന് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചുവെന്നും അതിനായി മൈക്കിനു അടുത്തെത്തിയ തന്നോട് പ്രിന്‍സിപ്പല്‍ വീണ്ടും ദേഷ്യപ്പെട്ടു.” ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ചു, ആക്രോശിച്ചു. ഇതോടെ എനിക്ക് സഹികെട്ടു” ഡെയ്ന്‍ പറയുന്നു
Post Your Comments