
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ആക്ഷന്‍ താരമായി നിറഞ്ഞു നിന്ന നടനാണ് ബാബു ആന്റണി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായ താരം തന്റെ സിനിമാ മോഹങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. വിവാഹം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു ബാബു ആന്റണി തുറന്നു പറയുന്നു.
”ആദ്യകാലത്ത് സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ധാരാളം പ്രണയ ലേഖനങ്ങള്‍ വന്നിരുന്നു. കത്തെഴുതിയ പലരും തന്നെ ഇപ്പോഴും വിളിക്കാറുണ്ട്. വിവാഹാഭ്യര്‍ഥനയുമായും അന്ന് ഒരുപാടു പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്കു വിവാഹം കഴിക്കാന്‍ താത്പര്യമില്ല എന്ന്. അവരെ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാനാഗ്രഹിച്ചിരുന്നില്ല. ” പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതില്‍ വലിയ വിഷമമുണ്ടെന്നും താരം പറയുന്നു.
Post Your Comments